Pages

Newer posts can be found here

Sep 15, 2011

ഒരു ആഗ്ര യാത്ര.

ഓഗസ്റ്റ്‌ 14 ഒരു നല്ല ദിനമാണ് .പാരതന്ത്ര്യത്തിന്റെ പിടിയില്‍ നിന്നും ഭാരത്തെ മോചിപ്പിക്കാന്‍ വെള്ളക്കാര്‍ തീരുമാനിച്ച സുദിനം. Schoolil  പഠിക്കുമ്പോഴും ഓഗസ്റ്റ്‌ 14 എന്നും നല്ല ഓര്‍മ്മകള് മാത്രമേ    തരാറുള്ളൂ.. മടുപ്പിക്കുന്ന  ക്ലാസ്സുകല്കിടയില്‍  വരാനിരിക്കുന്ന  അവധിയെ ഓര്‍ത്തു  സുഖിക്കുന്ന  ദിവസം.
ഇവിടെ   ജോലിക്ക്  കയരിയിട്ട്ടും   ആ  പ്രക്രിതതിനൊരു  മാറ്റമുണ്ടായില്ല. പക്ഷെ ഞാന്‍   പറയും  ഓഗസ്റ്റ്‌  14 ഒരു കാര്യത്തിന് നല്ലതല്ല , ആഗ്ര  യാത്രയ്ക് ...

മടുപ്പിക്കുന്ന  ജോലിക്കിടെ  വീണുകിട്ടിയ  3 ദിവസം  നമ്മള്‍  യാത്ര  പോകാന്‍  തീരുമാനിച്ചു .ടെസ്ടിനറേന്‍  ഫിക്സ്  ചെയ്തു . 'താജ്മഹല്‍'. പ്രണയത്തിന്റെ  പര്യായമായി  ലോകത്തില്‍  നിലകൊള്ളുന്ന  7 ആം  അത്ഭുദം.ഇന്നേ  വരെ  ഒരു  പ്രണയം പോലും  ജീവിതത്തില്‍  സംഭവിച്ചിട്ടില്ലാത്ത  നമുക്ക്  മറ്റൊന്നിനെ  കുറിച്ച്  ആലോചിക്കേണ്ടി  വന്നില്ല.

അങ്ങനെ  ആഗ്ര  യാത്രക്ക്  നമ്മള്‍  പുറപ്പെട്ടു.ടാജ്മാഹലിനെ  കുറിച്ചുള്ള  ചിന്തകള്‍  മനസ്സില്‍  ഒരു  വസന്തം  തീര്‍ത്തു .ഇന്ന്നുവരെ  കണ്ടിട്ടില്ലാത്ത  സ്വപ്ന  കാമുകിയെ  മനസ്സില്‍  പ്രതിഷ്ടിച്ചു, സരെകാലെ ഖാന്‍  ബസ്‌ ടെര്മിനുസ് ലക്ഷ്യമാക്കി  മെട്രോ കയറി . പ്രണയത്തെ  കുറിചുള്ള  ചിന്തകള്‍  നമ്മുടെ  വിശപ്പിനെ  പോലും  അടക്കിയെന്നു  തോന്നുന്നു .ആരും  ബ്രേക്ഫാസ്റ്റ്  പോലും  കഴിച്ചില്ല .

മെട്രോ  സ്റ്റേഷനില്‍  നിന്നും  ഒരു  ഓട്ടോ  പിടിച്ചു  ബസ്‌ സ്റ്റാന്‍ഡില്‍ എത്തി . സമയം  രാവിലെ  10 മണി .അവിടെ  കാണാന്‍  തീരെ  ചന്ദമില്ലാത്ത,  വൃത്തിയില്ലാത്ത  ബസുകള്‍  ആഗ്ര  ബോര്‍ഡും  വച്ചിരിക്കുന്നു .അയ്യേ  നമ്മള്‍  ഈ  ബുസിലോന്നും  പോകില്ല .5 അക്ക  ശമ്പളം    മേടിക്കുന്ന  നമ്മള്‍  ഒരു  a/c ബസിലെങ്കിലും  പോകണ്ടേ ?

അങ്ങനെ  a/c ബസുകള്‍  തേടി  ഏകദേശം ഒരു  കിലോമീട്ര്‍  അപ്പുറം  ഉള്ള  പുതിയ  ബസ്‌  ടെര്മിനുസ്   ഇലേക്ക്  നടന്നു .പോകുന്ന  വഴികളില്‍  ഒരു  മഹാ  യുഗ  പരിവര്‍ത്തനത്തിന്  സാക്ഷിയാകേണ്ടി  വന്ന  ചരിത്ര  സ്മാരകം  പോലെ  പഴയ  ബസ്ടാന്റ്റ്   നമ്മെ  നോക്കി  പല്ലിളിച്ചു . കേരളത്തിന്റെ  വിദൂര  ഗ്രാമങ്ങളില്‍  പോലും  ഇത്രയും     വൃത്തി  കേട്ട  ഒരു  ബസ്ടാന്ടു      ഉണ്ടാവില്ല .അവിടവിടെ  വെള്ളം  കെട്ടി  കിടക്കുന്നു .ആ  ചെളിയില്‍  പന്നികള്‍  കാമകേളികള്‍ ആടുന്നു    .

പുതിയ  സ്റ്റാന്‍ഡില്‍  ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അടുത്ത  a/c bus 3 മണിക്കൂര്‍  ശേഷമേ  ഉള്ളൂ  എന്ന് .പിന്നെ  അവിടെ  കണ്ട  അതേ പോലൊരു  upsrtc ബസില്‍  കയറി , കാലുകള്‍  മര്യാദയ്ക്ക്  വെക്കാന്‍  പോലും  അതിനു  leg space ഇല്ലായിരുന്നു . ഇങ്ങനെ    5 മണിക്കൂര്‍  നേരം  ആ  ബസില്‍  ഇരിക്കുന്നതിനെ  കുറിച്ച  ഓര്‍ത്തപ്പോഴേ  മനസ്സിനുള്ളിലെ  പ്രണയചിന്തകള്‍ക്ക്  മങ്ങലേറ്റു . വിശപ്പിന്റ്റെ വിളിയും    തുടങ്ങി .പിന്നെ  അടുത്തുള്ള  കടയില്‍  കയറി  ബിസ്കെറ്റും  കേക്കും  വാങ്ങി .MRP യിന്‍മേല്‍  വില  പെശിയതിനു തെറിയും  മേടിച്ചു .ഡല്‍ഹിയില്‍  എത്യിയ  ശേഷം  കിട്ടിയ  ശീലമാനത്‌ .എന്തിനും  വില  പേശും   ... 

ഒരു  10 മിനിറ്റു  കാത്തു  നിന്നപ്പോള്‍  bus സീറ്റ്‌  എല്ലാം  നിറഞ്ഞു .യാത്ര  തുടങ്ങി . ഗുഡ് ഗാവില്‍  തരിശു  പാടങ്ങള്‍ മാത്രം  കണ്ട  നമ്മള്‍ക്ക്  യാത്രയില്‍  കൃഷി  സ്ഥലങ്ങള്‍  കാണാന്‍  പറ്റി.പാതയോരം  ചേര്‍ന്ന്  നീണ്ട  വയലുകള്‍ .ചോളം  കൃഷിയാണ്  മുഖ്യമെന്നു  തോന്നുന്നു .ബസിനുള്ളിലെ  ചൂടിനു  ശമനമേകി മഴയുമെത്തി. ഒരു   homely feel അനുഭവപ്പെട്ടു .നാട്ടില്‍  ഇപ്പൊ  കര്‍ക്കിടകം  തകര്‍ത്തു  പെയ്യുകയായിരിക്കും .അമ്മ  വിളിച്ചപ്പോള്‍  പറഞ്ഞിരുന്നു  , തോട്ടില്‍  വെള്ളം  നിറഞ്ഞു   മുറിച്ചു  കടക്കാന്‍  പട്ടതയിട്ടുണ്ട് .ഇപ്പൊ  അവിടെ  കുളിക്കാന്‍  കണ്ണനെ  അമ്മ  വിടാറില്ല . schoolil പോകാന്‍  cycle എടുക്കാന്‍  കഴിയാരില്ലെന്ന് കണ്ണനും  പറഞ്ഞു . കണ്ണന്‍  എന്റെ  അനിയനാണ്  കേട്ടോ .
വഴിയില്‍  ഏതോ  ഒരു  ധാബയ്കരുകില്‍ bus നിര്‍ത്തി . സമയം  1.30 ആയിരുന്നു . പുറത്തിറങ്ങി  ,ഒന്ന്  കാല്  നിവര്‍ത്തി , ധാബയുടെ അവസ്ഥ  കണ്ടു  കഴിക്കാനും  തോന്നിയില . പിന്നെ  കേക്ക്  തിന്നതിനാല്‍  വലിയ  വിശപ്പും  തോന്നിയിരുന്നില്ല .അവിടെ  cut fruits വില്‍ക്കുന്നുണ്ടായിരുന്നു . പ്ലേടിനു 10 മാത്രം . അതിനാല്‍  ഓരോപ്ലെട് മേടിച്ചു .ഫ്യൂ .. ഒരു  പീസ്  എടുത്തു  വായിലിട്ടപ്പോ  പുറത്തോട്ടു തന്നെ  തുപ്പി . ഫ്രുട്സില്‍ എന്തോ  വൃത്തികെട്ട  മസാല  ഇട്ടിരിക്കുന്നു . പിന്നെ  രണ്ടു  പീസ്  കൂടി  എടുത്തു  വായിലിട്ടു . ഇപ്പൊ  അത്ര  വലിയ  കുഴപ്പമില്ല . മറ്റെ സിനിമയില്  ദിലീപ്  പറഞ്ഞ പോലെ പിന്നെ അത് ശീലമായി ...അവസാനം  മുഴുവനും  തിന്നു . ഫ്രൂട്സ്  എന്ന്  പറയാന്‍  അതില്‍  ഒന്നുമുണ്ടായിരുന്നില്ല . കുറച്ചു  കക്കിരി  കഷ്ണം  മാത്രം .ഒരു  ചാറ്റല്‍  മഴയുടെ  അകമ്പടിയോടെ  bus അവിടെ  നിന്നും  പുറപ്പെട്ടു .നീണ്ട  ഇടവേളകളില്‍  ഒരു  ഉറക്കം . എഴുന്നേല്‍ക്കുമ്പോള്‍  പുറത്തെ  കാഴ്ചകള്‍  നോക്കും . കാതില്‍ pink floyd ന്‍റെ സംഗീതം , സിരകളില്‍  മത്തു  പകരുന്നു .പിന്നെ  വീണ്ടും  മയക്കം .

എഴുന്നേറ്റപ്പോള്‍  വണ്ടി  അഗ്രയിലെതിയിരുന്നു . പഴയ  നഗരം , ഇടുങ്ങിയ  വഴികളില്‍  വണ്ടികള്‍  നിറഞ്ഞിരിക്കുന്നു  , പഴകിയ  കെട്ടിടങ്ങള്‍ , ദൂരെ  യമുനാ നദിക്കക്കരെ  ടാജ്മാഹല്‍  കാണാം , മനസ്സില്‍  കുളിരുകോരി .. വീണ്ടും  പ്രണയം ...

ഛെ .. വണ്ടി  നിന്നു. മുന്നില്‍  നീണ്ട  ബ്ലോക്ക്‌ .ബസില്‍  നിന്നും  ഇറങ്ങി  നടന്നു . ബസ്‌  കാരന്‍  പറഞ്ഞു , സീധാ ജാവോ , ദായേം  മത് ജാവോ , ബായേം  മത്  ജാവോ. 'ദായേം , ബായേം ' മെട്രോയില്‍  കേറുന്നത്  കൊണ്ട്  ഈ  വാക്കുകള്‍  എനിക്ക്  സുപരിചിതമായിരുന്നു.സത്യത്തില്‍  ഗുഡ്ഗാവില്‍   ജീവിക്കാന്‍ അധികം ഹിന്ദി അറിയേണ്ട ആവശ്യമില്ല. 'പച്ചാസ്' ഏത് ഒരാളും അറിഞ്ഞിരിക്കേണ്ട വാക്ക്. കാരണം ഓട്ടോ വാലകള്‍ 100  ഉം 150 ഉം ഒക്കെ  പറയുമ്പോള്‍ തലയാട്ടിക്കൊണ്ട് പച്ചാസ് പച്ചാസ് എന്ന് പറഞ്ഞാല്‍ മതി. എല്ലാവരും സമ്മതിക്കും. 

ബസ്സിറങ്ങി നേരെ  മുന്നോട്ടു  നടന്നു .സൈഡില്‍  ആഗ്ര  ഫോര്‍ട്ട്‌  കാണാം , നൂറ്റാണ്ടുകളുടെ   അനുഭവ പാരമ്പര്യമുള്ള  ചരിത്ര  സ്മാരകം .ബാബര്‍  തൊട്ടു  വന്ന  മുഗളന്മാരുടെ  തലസ്ഥാനം , ഒടുവില്‍ , തന്‍റെ പ്രണയിനിക്ക്  നല്‍കിയ  അമൂല്യ  സൌധം  നോക്ക്കി  മരിക്കാന്‍ ഷാജഹാന്  തന്‍റെ  പുത്രന്‍റെ  ഔദാര്യമായി  കിട്ടിയ  കാരാകാരം... അങ്ങനെ  ഒരു  സാമ്രാജ്യത്തിന്റെ   പല  രാജതന്ത്രങ്ങളും  രൂപം  കൊണ്ട  ചുവന്ന  കോട്ട , രാജസ്ഥ്നിലെ കല്ലുകളില്‍  വിരിഞ്ഞ  കാവ്യം . ദൂരെ  നിന്നു  കാണാന്‍  ആഗ്ര  ഫോര്‍ട്ടും  മനോഹരം .

നേരെ  നടന്നു . സന്ജരികളുടെ  തിരക്ക്  ഗേറ്റ്  ഇല്‍ നിന്നു  തന്നെ  അനുഭവപ്പെടും . മതിലിനകത്തു  മോട്ടോര്‍  വണ്ടികള്‍ക്ക്  പ്രവേശനമില്ല .അകത്തുള്ളത്  കുതിര  വണ്ടികളും  ഒട്ടക  വണ്ടികളും . പിന്നെ  ഡല്‍ഹി  യിലെ  പോലെ  സൈക്കിള്‍  റിക്ഷകളും . ഈ  സൈക്കിള്‍  റിക്ഷകള്‍  ഇല്ലാത്തതു  സൌത്ത്  ഇന്ത്യയില്‍  മാത്രമേ  ഉള്ളൂ  എന്ന്  തോന്നുന്നു . ഞാനേതായാലും  ഈ  റിക്ഷകള്‍ക്ക്  എതിരാണ് .പാവങ്ങള്‍  എത്ര  അധ്വാനിക്കണം .. 

പിന്നെ  ബാറ്റെരിയില്‍  ഓടുന്ന  BHEL ബസുകളും  ഉണ്ട്.  .സീറോ  പോല്ലുഷന്‍ !. നമ്മള്‍  അതില്‍  കയറി .ഒരു 10 പേര്‍ക്ക് ഇരിക്കാനുള്ള സീറ്റ് ഉണ്ട് . 5 രൂപ  കൊടുത്താല്‍  അങ്ങോളം  എത്തിക്കും . സീറ്റ്‌  കിട്ടിയില്ല .നേരെ  നിന്നാല്‍  തല  മുകളില്‍  മുട്ടും , അത്രയ്ക്  ചെറുതാണ് , മിനി  ബസ്‌ .

മുന്നില്‍  നീണ്ടു  നില്‍ക്കുന്ന  Q കണ്ടപ്പോള്‍  ആദ്യം  കാര്യമായി  ഒന്നും  തോന്നിയില്ല . നേരെ  കേറി  Q വിനു  പുറകില്‍  സ്ഥാനം  പിടിച്ചു . പിന്നീടാണ്‌ അറിയുന്നത്   അത്  ടിക്കറ്റ്‌  എടുത്ത  ശേഷമുള്ള  'Q' ആണെന്ന് . ടിക്കറ്റ്‌  എടുക്കാന്‍  മുന്നോട്ടു  നടന്നു . Q വിന്റെ  അറ്റം  കാണുന്നില്ല . അത്രയ്ക്ക്  വലുത് . പക്ഷെ  ടിക്കറ്റ്‌  എടുക്കാന്‍  ഉള്ള  Q ചെറുതാണ് . നേരെ  പിന്നില്‍ ചെന്ന് നിന്നു . 10 മിനിറ്റു  കഴിഞ്ഞിട്ടും നിന്ന സ്ഥാനത്  നിന്നു  നീങ്ങിയില്ല . അപ്പോള്‍ ആരോ പറയുന്നത് കേട്ടു തിരക്ക്  കാരണം  ടിക്കറ്റ്‌  സെയില്‍  നിര്‍ത്തി എന്ന് . കുറെ  കഴിഞ്ഞപ്പോള്‍  സെയില്‍  തുടങ്ങി . മുന്നില്‍  കുറെ  പേര്‍  Q തെറ്റിച്ചു  ഇടയ്ക്  കേരുന്നു . അവന്റെയൊക്കെ  തന്തയ്ക്കു  വിളിക്കാന്‍  തോന്നി . കുറച്ചുകൂടി  കഴിഞ്ഞപ്പോള്‍   രംഗം  കൂടുതല്‍  വഷളായി . മുന്നില്‍  പോലീസ് ലാത്തി  ചാര്‍ജ്   വരെ  നടത്തി . കുറെ  എണ്ണത്തിനെ തൂകി  എറിഞ്ഞു . ഞാന്‍   സൌമ്യനായി  Q വില്‍  ത്തനെ നിന്നു . ഒരു  മുക്കാല്‍  മണിക്കൂറിനു  ശേഷം  Q വിന്‍റെ മുന്നിലേക്ക്‌  ഒന്നെത്തി  പെട്ടു. അവിടെ  നില്‍കാന്‍  പോയിട്ട്  ഒരു  കാലുകുത്താന്‍  പോലും  സ്ഥലം  കിട്ടിയില്ല .കുറെ  പേര്‍  പിന്നെയും  Q തെറ്റിക്കുന്നു . മുന്നില്‍  ആകെ അലങ്കോലം . ഒരു  ഭീമാകാരന്‍  പോലീസ്  കാരന്‍  വന്നു  എന്നെ  കോളറിനു  പിടിച്ചു  പുറത്താക്കി . ഒരു  മണിക്കൂറോളം  Q നിന്നത്  വേസ്റ്റ് , ടിക്കറ്റ്‌  ഉം  കിട്ട്യില്ല .മനസ്സില്‍  ഞാന്‍   അവന്‍റെ തന്തയ്ക്  വിളിച്ചു .പൊല ##### മോന്‍ .അവന്റെ  അമ്മേ കെട്ടിക്കാന്‍ ... പിന്നെ  കൂടെയുണ്ടായിരുന്ന  ഒരു  വിരുതന്‍  ലേഡീസ്  Q വില്‍  കയറി  ടിക്കറ്റ്‌  എടുത്തു .3 എണ്ണം  എക്സ്ട്രാ . 3 ഉം  ബ്ലാക്കില്‍  വിറ്റു. മലയാളികള്‍  എവിടെ  ചെന്നാലും  സ്വഭാവം  കാണിക്കുമല്ലോ  !!ടിക്കറ്റ്‌  കയ്യില്‍  കിട്ടി . ഇനി  അകത്  കേറണം. അതിനുള്ള  'Q' 2 കിലോമീടെര്‍  ഉണ്ട് .independence day പ്രാമാനിച്ചുള്ള    ടൈറ്റ്  ചെക്കിംഗ്  കാരണമാണ്  ഇത്രയും  താമസം . മൂന്നു  ദിവസം  അടുപ്പിച്ചു  കിട്ടിയ  അവധി  ആഘോഷിക്കാന്‍  എല്ലാ  മയി  കുനപ്പന്മാരും  അഗ്രയിലോട്ടാണ്  കെട്ടിയെടുതതെന്നു തോന്നി . നമ്മള്‍ എല്ലാരും  വിശന്നു  പണ്ടാരമടങ്ങി തുടങ്ങിയിരുന്നു . രാവിലെ  ആകെ  കൂടി  കഴിച്ച  ആ  കേക്കും  ബിസ്കെടും  ആണ്  5 മണി  വരെ  ഉള്ള  ഇന്നത്തെ  ഭക്ഷണം .അനുപം  ആണെങ്കില്‍  നോമ്പും  ആണ് .

മനസ്സില്‍  പ്രണയാഗ്നി കെട്ടു തുടങ്ങിയിരുന്നു . വിശപ്പിന്‍റെ തീ  ആളി  കത്താനും....  നീതിക്കും  നീതി  ബോധത്തിനും  ഒരു  വിലയുമില്ലെന്നു  മനസ്സിലാക്കിയതിനാല്‍  Q വിന്‍റെ  ഇടയ്ക്ക്  കയറി . അകത്തുകടന്നു .

ഇടയ്കിടെ   മഴ  പെയ്യുന്നുണ്ടായിരുന്നു . നിഷാന്തിനു  പനിയടിച്ചു . ഞാന്‍   കയ്യിലുണ്ടായിരുന്ന  ടവല്‍  തലയില്‍  കെട്ടി . 2 കുട  എടുത്തിരുന്നു .അതാണെങ്കില്‍ ഗേറ്റില്‍  cloak  roomil വച്ചു.

ടാജ്മാഹല്‍  സത്യമായും  ഒരു  'സംഭവമാണ് '. അതിന്‍റെ ശില്പ  ചാരുതയെ  ആരും  നമിച്ചു  പോകും .പ്രണയത്തിനു  ലഭിച്ച  അവമതിക്കാന്‍  പറ്റാത്ത  സമ്മാനം .വെന്നക്കല്ലില്‍ തീര്‍ത്ത  മഹാകാവ്യം .ഷാജഹാന്‍  തന്നെ  പറഞ്ഞത്  പോലെ ,
‘’പാപങ്ങള്‍  ഇവിടെ  മോക്ഷം  തേടട്ടെ ,ഇവിടെയെത്തുന്നവന്റെ പാപങ്ങള്‍  യമുനാ  കഴുകി ക്കളയട്ടെ.

ഈ  കുടീരം  വേദനയുടെ  നെടുവീര്പുകള്‍  ഉയര്‍ത്തട്ടെ,
സൂര്യ  ചന്ദ്രന്മാര്‍  കണ്ണീര്‍  പൊഴിക്കട്ടെ
ഈ  മണിമാളിക  രചിതാവിന്റെ കീര്‍ത്തി  ഉയര്‍ത്താന്‍ ,എന്നും  ഇവിടെ  നിലകൊള്ളട്ടെ ’’.

നീല  മേഘങ്ങള്‍  കണ്ണീര്‍  പൊഴിച്ച്  കൊണ്ടിരുന്നു .ആ  മണി   മന്ദിരത്തിന്റെ  മുന്നില്‍  നിന്നുകൊണ്ട്  ഒന്ന്  രണ്ടു  ഫോട്ടോകള്‍  എടുത്തു .സഞ്ചാരികളുടെ  ഒരു  മഹാ  പ്രവാഹം  ആ  വെണ്ണകള്‍  കൃതിയെ  നമിച്ചു  കൊണ്ടിരുന്നു . ഈ  പ്രക്രിയ  അവിടെ  അനുസ്യൂതം  തുടര്‍ന്നുകൊണ്ടിരുന്നു .





Rewind to older posts

Count the sheeps